മൂന്നാർ: മൂന്ന് പുഴകളുടെ സംഗമ ഭൂമിയിലേക്ക് മൂന്ന് തലമുറകൾ ഒത്ത് ചേരുന്നു.മൂന്നാർ ഗവ.വി എച്ച് എസ് എസിലെ പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമത്തിലായിരിക്കും ഈ അപൂർവ ഒത്ത് ചേരൽ. നവംബർ 13നാണ് സംഗമം.
കണ്ണൻ ദേവൻ കമ്പനിയുടെ ഉടമസ്ഥതയിലാരംഭിച്ച മൂന്നാർ ഇംഗ്ലീഷ് ഹൈസ്‌കൂൾ 1955 നവംബറിലാണ് തിരുകൊച്ചി സർക്കാർ ഏറ്റെടുത്തത്.പിന്നിട് വി.എച്ച്.എസ്.ഇ യും ടി ടി ഐ യും ആരംഭിച്ചു. ഇതാദ്യമായാണ് പൂർവ്വ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുള്ള സംഗമം. 1955 ന് മുമ്പ് സ്‌കൂളിൽ പഠിച്ച വരടക്കം സംഗമത്തിൽ സംബന്ധിക്കും.2017 മുതൽ നിലവിലുള്ള അലുംമ്ിനി വാട്‌സാപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് സംഗമത്തിനായി ആലോചന തുടങ്ങിയത്. മുൻ എംപി തമ്പാൻ തോമസ്, മുൻ തമിഴ്‌നാട് ഡി ജി പി വാൾട്ടർ ദേവാരം എന്നിവർ മുഖ്യ രക്ഷാധികാരികളായി സംഘാടക സമിതി രൂപീകരിച്ചു.എം.ജെ.ബാബു (ചെയർമാൻ), പ്രൊഫ: ടി.ചന്ദ്രൻ, കെ പി അല്ലിയമ്മ, എം.രാജേന്ദ്രൻ (വൈസ് ചെയർമാൻ), സണ്ണി അറക്കൽ (ജനറൽ കൺവീനർ), ലിജി ഐസക്, അഡ്വ.ആൻഡ്രൂസ് മാത്യു, എം.സെന്തിൾ (കൺവീനറന്മാർ) എസ്.സജീവ് (ട്രഷറർ), അജിത് തോമസ് ചെറിയാൻ (ഗ്ലോബൽ കോഓർഡിനേറ്റർ)എന്നിവർ ഭാരവാഹികളായി സംഘാടക സമിതിയും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. സംഗമത്തിൽ പങ്കെടുക്കുന്നവർ ഒക്ടോബർ 31 നകം രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് munnarkeral@gmail.com