muthalakodam

മുതലക്കോടം : ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി മുതലക്കോടം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂൾ പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതലക്കോടം ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു. സ്‌കൂളും പരിസരവും ലഹരി മുക്തമാക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ വേണ്ടിയാണ് പി .ടി .എ യുടെ നേതൃത്വത്തിൽ പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടത്. വരും ദിവസങ്ങളിൽ ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി വിദ്യാർഥികൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ, പൊതുജനങ്ങൾ എന്നിവരെ ഉൾപ്പെടുത്തി പി .ടി .എ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും .
പ്രചാരണ പരിപാടികൾക്ക് എച്ച്.എസ്.എസ് പ്രിൻസിപ്പൽ ജിജി ജോർജ്ജ്, ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ ഫാ. പോൾ, പി .ടി.എ പ്രസിഡന്റ് റൂബി വർഗീസ്, എം .പി .ടി .എ പ്രസിഡന്റ് ബിനു എബി, പി.ടി.എ കമ്മിറ്റിയംഗങ്ങൾ, അദ്ധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.