തൊടുപുഴ: കുമാരമംഗലം ദി വില്ലേജ് ഇന്റർനാഷണൽ സ്‌കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധതരം കലാപരിപാടികൾ നടത്തി.യോദ്ധാവ് എന്ന ലഹരി വിരുദ്ധ യജ്ഞത്തിലേക്ക് വില്ലേജ് ഇന്റർനാഷണൽ സ്‌കൂളും പങ്കുചേർന്നു.
ഇതോടനുബന്ധിച്ച് സിബിഎസ്ഇ മാസ്റ്റർ ട്രെയിനറും വൈസ് പ്രിൻസിപ്പൽ ആക്ടിവിറ്റീസുമായ അനിൽകുമാർ എം അദ്ധ്യാപകർക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ പരിശീലനവും സംഘടിപ്പിച്ചു.
സ്‌കൂൾ പ്രിൻസിപ്പൽ സക്കറിയാസ് ജേക്കബ് ചടങ്ങിൽ സംസാരിച്ചു. മാനേജിംഗ് ഡയറക്ടർ ആർ. കെ. ദാസ്, ഡയറക്ടർ സുധാ ദാസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.