ഏലപ്പാറ:വിദ്യാരംഗം കലാസാഹിത്യവേദിയുടെ സർഗ്ഗോത്സവത്തിന്റെ ഉദ്ഘാടനം ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് നിത്യ എഡ്വിൻ നിർവ്വഹിച്ചു.
കുട്ടികളിലെ സർഗ്ഗാത്മകത പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യവേദി സർഗ്ഗോത്സവം എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. ഏലപ്പാറ ഗവ. യു പി സ്‌കൂൾ ഹാളിൽ പീരുമേട് സബ് ജില്ല കലോത്സവം സംഘടിപ്പിച്ചത്. പി ടി എ പ്രസിഡന്റ് കെ പി വിജയൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം ബിജു ഗോപാൽ മുഖ്യപ്രഭാഷണം നടത്തി. പീരുമേട് എ ഇ ഒ എം രമേശ്, ഷേർലി തോമസ്, . മഹേഷ് വി നായർ ,ഷിബിന ഷാജഹാൻ, രാമാദേവി. വി, ദീപ. വി, ശ്രുതി അരുൺ , പ്രോഗ്രാം കോ കോർഡിനേറ്റർ . അൽഫോൻസാ.ജി എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാ മത്സരങ്ങൾ അരങ്ങേറി.