ഇടുക്കി: പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ കമ്പ്യൂട്ടർ എഞ്ചിനീറിങ്ങ് ലക്ചറർ, ഡെമോൺസ്‌ട്രേറ്റർ (മെക്കാനിക്കൽ എഞ്ചിനീറിങ്ങ്), ട്രേഡ്‌സ്മാൻ (ഇലക്ട്രോണിക്‌സ്), ട്രേഡ്‌സ്മാൻ(കമ്പ്യൂട്ടർ, മെക്കാനിക്കൽ) എന്നീ തസ്തികകളിലെ അദ്ധ്യാപക ഒഴിവുകളിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ലക്ചറർ ഇൻ കമ്പ്യൂട്ടർ എഞ്ചിനീറിങ്ങ്: ഫസ്റ്റ് ക്ലാസ് ബിടെക് ബിരുദം. ഡെമോൺസ്‌ട്രേറ്റർ ഇൻ മെക്കാനിക്കൽ എഞ്ചിനീറിങ്ങ്: ഫസ്റ്റ് ക്ലാസ് ഡിപ്ലോമ. ട്രേഡ്‌സ്മാൻ (ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടർ, മെക്കാനിക്കൽ): അതാത് വിഷയങ്ങളിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്. അപേക്ഷ ബയോഡേറ്റ സഹിതം mptpainavu.ihrd@gmail.com എന്ന ഇ-മെയിലിൽ അയക്കണം. അവസാന തിയതി: ഒക്ടോബർ 22. ഫോൺ : 04862 297617, 04862 232246, 9495276791, 8547005084.