ചിത്തിരപുരം: ഗവ. ഐ.ടി.ഐ.യിൽ ഡ്രാഫ്ട്മാൻ സിവിൽ രണ്ടു വർഷ ട്രേഡിലെ ഒഴിവുള്ള സീറ്റിലേക്ക് (എസ്.ടി, ജനറൽ വിഭാഗങ്ങളിൽ ഓരോ ഒഴിവ് ) ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ പറ്റാത്തവർക്കായി നേരിട്ടുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഒക്ടോബർ 20 നകം ഐ.ടി.ഐ. ഓഫീസിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ഒക്ടോബർ 27 വരെയാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ 04865296299, 9846046173.