നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എച്ച്.എം.സി മുഖേനയുള്ള സ്റ്റാഫ് നഴ്‌സ് തസ്തികയിൽ ഉണ്ടാകാൻ ഇടയുള്ള ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഒക്ടോബർ 27 ന് രാവിലെ 10.30 ന് താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡേറ്റായും യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. യോഗ്യത ബി.എസ്.സി നഴ്‌സിങ്. അല്ലെങ്കിൽ സർക്കാർ അംഗീകരിച്ച ഏതെങ്കിലും സ്ഥാപനത്തിൽ നിന്നുള്ള മൂന്ന് വർഷത്തിൽ കുറയാത്ത കാലാവധിയുള്ള ജനറൽ നഴ്‌സിംഗ് ആൻഡ് മിഡൈ്വഫറി കോഴ്‌സ് പാസായിരിക്കണം. കേരള നഴ്‌സസ് ആൻഡ് മിഡൈ്വവ്‌സ് കൗൺസിലിൽ രജിസ്‌ട്രേഷനുണ്ടായിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം. നിലവിലുള്ള ഒഴിവ് ഒന്ന്. വേതനം പ്രതിമാസം 17,000 രൂപ.