അടിമാലി: സ്‌കൂൾ വിദ്യാർത്ഥികൾക്ക് മദ്യം നൽകിയ രണ്ട് പേരെ പൊലീസും എക്‌സൈസും ചേർന്ന് പിടികൂടി. ഇരുമ്പുപാലം ഒഴുവത്തടം സ്കക്കാട്ടിൽ അശ്വിൻ (24),​ അറക്കക്കുടി വർഗീസ് (ജോജു- 41) എന്നിവരെയാണ് പിടികൂടിയത്. പത്താംമൈൽ സ്‌കൂളിലാണ് കേസിനാസ്പദമായ സംഭവം. യുവജനോത്സവത്തിനിടെ മദ്യപിച്ചെത്തിയ കുട്ടികളെ അദ്ധ്യാപകരും രക്ഷിതാക്കണം കണ്ടു. അന്വേഷണത്തിൽ വിദ്യാർത്ഥികൾക്ക് മദ്യം നൽകിയത് അശ്വിനാണെന്നും മദ്യം വാങ്ങിയെത്തിച്ചത് ജോജുവാണെന്നും കണ്ടെത്തി. തുടർന്ന് അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും പരാതിയിൽ കേസെടുത്ത് പ്രതികളെ പൊലീസും എക്‌സൈസും ചേർന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.