കുമളി: ഒരു മണിക്കൂറോളം നിലയ്ക്കാതെ പെയ്ത മഴയിൽ കുമളി ഒന്നാം മൈൽ ടൗൺ വെളളത്തിലായി. ഇതോടെ താൽക്കാലികമായി കുമളി ടൗണിലെ ഗതാഗതം തടസപ്പെട്ടു.
കുമളി ടൗണിലും ഒന്നാം മൈലിലെ കടകളിൽ വെള്ളം കയറി.ശക്തമായ മഴയിൽ കുമളി ടൗണിൽ വെള്ളം കയറുന്നത് പതിവാണ്. ടൗണിലെ ഓടകൾ കൈയേറി വീതി കുറഞ്ഞതാണ് വെള്ളക്കെട്ടിന് കാരണം.പരിഹാരത്തിനായി ഓട നിർമ്മിച്ചുവെങ്കിലും ഫലം കണ്ടില്ല. സ്വകാര്യ വ്യക്തികൾ ഇറക്കി കെട്ടിടം വയ്ക്കുന്നതും ഓട മൂടിയതുമാണ് വെള്ളക്കെട്ടിനു പ്രധാനകാരണം.