തൊടുപുഴ : എൻ.ജി ഒ യൂണിയൻ 49ാമത് ജില്ലാ സമ്മേളനം നാളെ രാവിലെ 9 ന് കുയിലിമല ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. ഒ 23 ന് എറണാകുളത്ത് ചേരുന്ന 59ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായിട്ടാണ് ജില്ലാ സമ്മേളനം. രാവിലെ 9 ന് ജില്ലാ പ്രസിഡന്റ് കെ.കെ. പ്രസുഭ കുമാർ പതാക ഉയർത്തും. മുൻ എം.പി. എൻ എൻ കൃഷ്ണദാസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ. സാജൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം റ്റി.എം ഹാജറ, സംസ്ഥാന കമ്മറ്റിയംഗങ്ങളായ എൽ മായ സി.എസ് മഹേഷ് എന്നിവർ പങ്കെടുക്കും. ജില്ലയിലെ 9 ഏരിയാകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 160 പ്രതിനിധികൾ പങ്കെടുക്കും. സമ്മേളനം വിജയിപ്പിക്കാൻ മുഴുവൻ ജീവനക്കാരും രംഗത്തിറങ്ങണമെന്ന് ജില്ലാ പ്രസിഡന്റ് കെ.കെ. പ്രസുഭ കുമാറും സെക്രട്ടറി എസ്. സുനിൽ കുമാറും അഭ്യർത്ഥിച്ചു