പീരുമേട്:വിദ്യാരംഗം കലാസാഹിത്യവേദിയുടെ പീരുമേട് പഞ്ചായത്ത് തല സർഗോത്സവം കരടിക്കുഴി പഞ്ചായത്ത് എൽ പി സ്‌കൂളിൽ നടന്നു.പീരുമേട് പഞ്ചായത്തിലെ സ്‌കൂളുകളിൽ നിന്നുമുള്ള വിദ്യർത്ഥികൾ പങ്കെടുത്തു.
കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനുള്ള വേദിയാണ്.
ഗ്രാമപഞ്ചായത്തംഗം എൻ. സുകുമാരി ഉദ്ഘാടനം ചെയ്തു. എം. ഗണേഷ് മുഖ്യപ്രഭാഷണം നടത്തി. പീരുമേട് എ.ഇ.ഒ.എം. രമേഷ് , സ്‌കൂൾ ഹെഡ്മിസ്ട്രസ് .എം.ഐ. ഷൈലജ , ഉപജില്ലാ കോഡിനേറ്റർ രമാദേവി , പ്രോഗ്രാം കോർഡിനേറ്റർ മാരായ സുരേഷ് സി, സോഫിയ സ്റ്റീഫൻ എന്നിവർ സംസാരിച്ചു. പി റ്റി.എ. പ്രസിഡന്റ് മുരുകൻ എസ്. അദ്ധ്യക്ഷനായിരുന്നു.