കുമളി: കേരള കർഷക സംഘത്തിന്റെ സംസ്ഥാന സമ്മേളന വേദിയിൽ ഉയർത്താനുള്ള പതാക കുമളിയിൽ നിന്നും ജാഥയായി കോട്ടയത്ത് എത്തിക്കും. 19 മുതൽ മുതൽ21 വരെ കോട്ടയത്താണ് സമ്മേളനം നടക്കുന്നത് . എ.കെ.ജി.യുടെ സമരഭൂമിയായ കുമളി അമരാവതിയിൽ നിന്നും പതിനേഴിന് കർഷക സംഘം സംസ്ഥാന പ്രസിഡന്റ് എം. വിജയകുമാർ പതാക ജാഥ ഉദ്ഘാടനം ചെയ്യും. തുടർന്ന് കുമളി പഞ്ചായത്ത് പൊതുവേദിയിൽ ചേരുന്ന പൊതുസമ്മേളനവും, റാലിയും, അമരാവതി സമരത്തിൽ പങ്കെടുത്തവരെ ആദരിക്കലും നടക്കും. എം.എം.മണി എം.എൽ.എ. സമ്മേളനത്തിൽ പങ്കെടുക്കും. സ്വാഗതസംഘ രൂപീകരണയോഗം സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ.തിലകൻ ഉദ്ഘാടനം ചെയ്തു. ജി.വിജയനന്ദ്, എൻ. സദാനന്ദൻ, എന്നിവർ സംസാരിച്ചു. .കെ.എം.സിദ്ദിഖ് അദ്ധ്യക്ഷനായിരുന്നു .