അടിമാലി: ദക്ഷിണ കേരള ലജ്‌നത്തുൽ മുഅല്ലിമീൻ അടിമാലി മേഖലയുടെയും സംയുക്ത മഹല്ലുകളുടെയും സംയുക്താഭിമുഖ്യത്തിൽ ഇ് ഇരുമ്പുപാലത്ത് മിലാദ് റസൂൽ സംഗമവും മാനവ സൗഹാർദ്ദ സമ്മേളനവും നടത്തും.വൈകിട്ട് 4 ന് പതാക ഉയർത്തൽ.4.15 മിലാദ് സന്ദേശ റാലി..അടിമാലി മേഖല പ്രസിഡന്റ് നൗഷാദ് മിഫ്ത്താഹി അദ്ധ്യക്ഷ വഹിക്കും.മന്ത്രി റോഷി അഗസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും.ഡീൻകുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും.അഡ്വ.എ.രാജ എം.എൽ.എ മുഖ്യാതിപ്പിയായിരിക്കും.എ. എസ്. ഐ ഫിലിപ്പ് മാമ്പാട് ലഹരി വിരുദ്ധ സന്ദേശം നൽകും.അടിമാലി ടൗൺ ജുമാമസ്ജിദ് ചീഫ് ഇമാം മുഹമ്മദ് സുനീർ ഫലാഹി ആമുഖ പ്രഭാഷണം നടത്തും..ഫാ.ജോസഫ് പാലകുടിയിൽ,മഠത്തുംമുറി അജിത്ത് ശാന്തി,നൗഫൽ ബാഖവി, മൗലവി മുഹമ്മദ് അനസ് അൽ ഖാസിമി,ഉസ്മാൻ മൗലവി,ഉസ്മാൻ മൗലവി,ഫരീരുദ്ദീൻ മന്നാനി എന്നിവർ സംസാരിക്കും. അബു റബീഅ് സ്വദഖത്തുളള ബാഖവി തിരുവനന്തപുരം മിലാദ് റസൂൽ പ്രഭാഷണം നടത്തും.