solarlight

പീരുമേട് : ശബരിമല മണ്ഡലകാലത്തിന് മുൻപേ മുന്നൊരുക്കങ്ങളുടെ ഭാഗമായി പീരുമേട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ദേശീയപാതയിലും പരുന്തുംപാറയിലും സോളാർ ലൈറ്റുകൾ സ്ഥാപിച്ചു. പീരുമേട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മുതൽ കല്ലാർ കവല മത്തായി കൊക്കവരെ ദേശീയപാതയോരത്താണ് വിളക്കുകൾ സ്ഥാപിച്ചത്. 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കിയത്. ലൈറ്റുകൾ ഇല്ലാത്ത ഭാഗങ്ങളിലാണ് ദേശീയപാതയിൽ ലൈറ്റുകൾ സ്ഥാപിച്ചത് . പരുന്തുംപാറയിൽ മകര ജ്യോതി കാണാനായി എത്തുന്ന തീർത്ഥാടകർക്ക് കാണാനായി സൗകര്യപ്രദമായിട്ടാണ് സോളാർ ലൈറ്റുകൾ സ്ഥാപിച്ചത്. ധനകാര്യ കമ്മീഷന്റെ 14 ലക്ഷം രൂപ ഗ്രാൻഡ് വിനിയോഗിച്ച് സർക്കാർ സ്ഥാപനമായ അനെർട്ട് മുഖേന നടപ്പിലാക്കിയ പദ്ധതിക്ക് അഞ്ചു വർഷം വരെ വാറണ്ടിയുണ്ട്. അറ്റകുറ്റ പണികൾ കുറവുള്ള പദ്ധതി പഞ്ചായത്തിന്റെ മറ്റു സ്ഥലങ്ങളിലേക്കും അടുത്ത വർഷങ്ങളിൽ വ്യാപിപ്പിക്കുമെന്നാണ് തീരുമാനമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്.സാബു സെക്രട്ടറി എസ്.എൽ.അനിൽ കുമാർ എന്നിവർ പറഞ്ഞു.