school

അടിമാലി :വിദ്യാർത്ഥികൾ തന്ന മുമ്പോട്ടു വെച്ച ആശയമായിരുന്നു.
നോട്ട് എഴുതാനും ചിത്രം വരയ്ക്കാനും പറ്റുന്ന ഒരു മെഷീൻ വേണമെന്ന് . എസ്. എൻ. ഡി. പി വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ ഇലക്ട്രിഷ്യൻ ഡൊമോസ്റ്റിക് സൊല്യൂഷൻ കോഴ്‌സിലെ വിദ്യാർത്ഥികളുടെ ആഗ്രഹത്തോട് അദ്ധ്യാപകരും ചേർന്ന് നിന്നപ്പോൾ 2ഡി പ്ലോട്ടർ മെഷീൻ യാഥാർത്ഥ്യമാവുകയായിരുന്നു. തങ്ങളുടെ പ്രോജക്ടിന്റെ ഭാഗമായി നിർമ്മിച്ച പടം വരയ്ക്കാനും എഴുതാനുമായി ഒരു മെഷീൻ ആയാൽ സംഗതി എളുപ്പമല്ലേ എന്ന ചിന്തയിൽ നിന്നാണ്
2ഡി പ്ലോട്ടർ നിർമ്മിക്കാൻ വിദ്യാർത്ഥികൾക്ക് സാധിച്ചത്.മെഷീൻ നിർമ്മിക്കാനുള്ള സാധനങ്ങൾ ഓൺലൈനായി വാങ്ങിക്കൊണ്ട് രണ്ട് ദിവസങ്ങൾ കൊണ്ടാണ് അവർ ഇത് പൂർത്തീകരിച്ചത്.ഇതിന്റെ പ്രവർത്തനങ്ങൾക്ക് ആവിശ്യമായ കോഡിങ് പ്രോഗ്രാമിങ് വിദ്യാർത്ഥികൾ ഓൺലൈനായി പഠിച്ചു. ഏകദേശം 10000 രൂപ ചെലവ് വരുന്ന ഈ മെഷീന് ആവിശ്യകാർക്ക് നിർമ്മിച്ച് നൽക്കാൻ വിദ്യർത്ഥികൾ തയാറാണ്. ഡിനോ തോമസ്, അൻജോ തെയിംസ്, അലൻ ഷൈജു, അസ്ലഹ് അബ്ദുൾ ഖാദർ, അരവിന്ദ് അനിൽകുമാർ, അരുൺ ബാബുരാജ്, ആദിത്യൻ പി ജെ എന്നീ വിദ്യാർത്ഥികളാണ് പുതിയ സംരംഭത്തിന് മുന്നിട്ടിറങ്ങിയത്.