 
അടിമാലി : ഒരുകിലോയിലേറെ കഞ്ചാവുമായി യുവാവ് പിടിയിലായി. അടിമാലി ഓടയ്ക്കാ സിറ്റി സ് നെല്ലിക്കാപ്പറമ്പിൽ അപ്പുകുട്ടനെയാണ് 1.102 കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.നാർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഷൈബു പി.ഇ യുടെ നേതൃത്വത്തിൽ നടത്തിയ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി
കഞ്ചാവ് കടത്താനുപയോഗിച്ച പൾസർ ബൈക്കും കസ്റ്റഡിയിലെടുത്തു. കൂമ്പൻ പാറ , ഓടക്കാ സിറ്റി, മാങ്കടവ് പ്രദേശങ്ങളിൽ വിപുലമായ രീതിയിൽ കഞ്ചാവ് കച്ചവടം നടത്തി വന്നിരുന്ന ആളാണ് പിടിയിലായ അപ്പുകുട്ടൻ . വിൽപനയ്ക്കുള്ള കഞ്ചാവുമായി ബൈക്കിൽ ഇടപാടുകാരെ കാത്തു നിൽക്കുന്നതിനിടയിലാണ് പിടിയിലായത് . ബൈക്കിൽ മിന്നൽ വേഗത്തിൽ ആവശ്യക്കാർക്ക് എവിടെയും കഞ്ചാവ് എത്തിച്ച് കൊടുക്കും എന്നതായിരുന്നു കഞ്ചാവ് വിൽപനക്കാർക്കിടയിൽ അപ്പുകുട്ടനെ പ്രശസ്തനാക്കിയത്. അപ്പുകുട്ടന് കഞ്ചാവ് എത്തിച്ച് കൊടുക്കുന്നവരെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു
റെയിഡിൽ സി.ഐ യെ കൂടാതെ പ്രിവന്റീവ് ഓഫീസർമാരായ അനിൽ എം സി , വിനേഷ് സി.എസ് , അസീസ് കെ.എസ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ സുധീർ വി.ആർ, സിവിൽ എക്‌സ്സൈസ് ഓഫീസർമാരായ നെൽസൻ മാത്യു, സിജു മോൻ കെ.എൻഎന്നിവരും പങ്കെടുത്തു.