അടിമാലി: യാക്കോബായ സുറിയാനി സഭ അഖില മലങ്കര സുവിശേഷയോഗത്തിന്റെ ഭാഗമായുള്ള ഒരുക്കയോഗങ്ങളുടെ ഉദ്ഘാടനം അടിമാലിയിൽ ശ്രേഷ്ഠ കാതോലിക്ക ഡോ. ബസേലിയോസ്‌തോമസ് പ്രഥമൻ ബാവ നിർവഹിച്ചു. അടിമാലി സെന്റ്‌ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടന്ന സമ്മേളനത്തിൽ ഹൈറേഞ്ച്‌മേഖലാ മെത്രാപോലീത്ത ഏലിയാസ്‌മോർ അത്താനാസിയോസ് അദ്ധ്യക്ഷത വഹിച്ചു. യാക്കോബായ സുറിയാനി സഭ വൈദിക ട്രസ്റ്റി ഫാ.സ്ലീബപോൾ വട്ടവേലിൽകോർ എപ്പിസ്‌കോപ്പ മുഖ്യ പ്രഭാഷണം നടത്തി. സുവിശേഷ സംഘം ജനറൽ സെക്രട്ടറി ഫാ.ജോർജ് മാന്തോട്ടംകോർ എപ്പിസ്‌കോപ്പ, സെക്രട്ടറി മോൻസി വാവച്ചൻ,ജോ. സെക്രട്ടറി അഡ്വ.ജോർജ് കുട്ടി എബ്രഹാം, ട്രഷറാർ തോമസ് കന്നടി,കോർ എപ്പിസ്‌കോപ്പമാരായ ഫാ. എൽദോസ് കുറ്റപ്പാല, ഫാ.. ഐസക്‌മേനോത്തുമാലിൽ,മേഖലാ സെക്രട്ടറി ഫാ. മത്തായി കുളങ്ങരക്കുടി,മേഖലാ വൈദിക സെക്രട്ടറി
ഫാ. സാം എബ്രഹാം വാഴേപറമ്പിൽ, സഭാ മാനേജിംങ് കമ്മറ്റി അംഗങ്ങളായ ഫാ. മാത്യൂസ് കാട്ടിപറമ്പിൽ,പോൾ മാത്യു കുറ്റിശ്രക്കുടി, അഡ്വ. എൽദോസ് പടയാട്ടിൽ,
തുടങ്ങിയവർ പ്രസംഗിച്ചു. സംബർ 26 മുതൽ 31 വരെ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലാണ് 33ാമത് അഖില മലങ്കര സുവിശേഷയോഗം നടക്കുന്നത്.