തൊടുപുഴ: മീഡിയ അക്കാദമി പോസ്റ്റർ രൂപകൽപന മത്സരം . ലഹരി വിരുദ്ധ സന്ദേശം ഉൾപ്പെടുത്തിയ ജെപിഇജി ഫോർമാറ്റിലുള്ള ഇംഗ്ലീഷ്/മലയാളം പോസ്റ്ററുകൾ അയയ്ക്കാം. വിദ്യാർത്ഥികൾക്കും, പൊതുജനങ്ങൾക്കും ഈ മത്സരത്തിൽ പങ്കെടുക്കാം. .പ്രസംഗ മത്സരം എൽ.പിയുപി, ഹൈസ്‌കൂൾഹയർ സെക്കഡറി എന്നീ വിഭാഗങ്ങൾക്കും, പോസ്റ്റർ മത്സരത്തിനും ഒന്നാം സമ്മാനമായി 5000 രൂപ വീതവും, രണ്ടാം സമ്മാനമായി 4000 രൂപ, മൂന്നാം സമ്മാനം 3000 രൂപ, പ്രോത്സാഹന സമ്മാനം 5 പേർക്ക് 1000 രൂപ വീതം എന്ന ക്രമത്തിലും, വീഡിയോ ചിത്ര മത്സരത്തിന് ഒന്നാം സമ്മാനമായി 10,000/ രൂപ, രണ്ടാം സമ്മാനമായി 7500 രൂപ, മൂന്നാം സമ്മാനമായി 5000 രൂപ, പ്രോത്സാഹന സമ്മാനം 5 പേർക്ക് 2000 രൂപ വീതവും നൽകും. ഒപ്പം സർട്ടിഫിക്കറ്റുകളും നൽകും.
ക്യാഷ് പ്രൈസ്/സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് പുറമെ, മത്സരത്തിൽ സമ്മാനർഹമാകുന്ന പ്രസംഗങ്ങൾ മീഡിയ അക്കാദമിയുടെ റേഡിയോ കേരളയിൽ പ്രക്ഷേപണം ചെയ്യും. വീഡിയോ, പോസ്റ്ററുകൾ എന്നിവ അക്കാദമിയുടെ മാദ്ധ്യമ ജാലകം ടെലിവിഷൻ പരിപാടിയിലും സംപ്രേഷണം ചെയ്യും. മൂന്ന് വിഭാഗങ്ങളിലും കേരളത്തിനകത്തും, പുറത്തുമുള്ള മലയാളികൾക്ക് പങ്കെടുക്കാം. സൃഷ്ടികൾ ഒക്ടോബർ 26ന് വൈകുന്നേരം 5 മണിക്ക് മുൻപായി notodrug.keralamediaacademy.org എന്ന ലിങ്കിൽ ലഭിക്കണം. സമ്മാനങ്ങൾ 31ന് പ്രഖ്യാപിക്കും. ഫോൺ 9744844522.