ഇടുക്കി: സംസ്ഥാനത്തെ ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം അനുവദിക്കുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാം പ്രകാരം സ്ഥാപനങ്ങളെ എംപാനൽ ചെയ്യുന്നതിനായി സിവിൽ സർവ്വീസ്, ബാങ്കിംഗ് സർവ്വീസ്, യു.ജി.സി/ജെ.ആർ.എഫ്, ഗേറ്റ്/മാറ്റ് തുടങ്ങിയ മത്സരി പരീക്ഷാ പരിശീലനം നടത്തുന്ന സ്ഥാപനങ്ങളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്ന സ്ഥാപനങ്ങൾ സംസ്ഥാനത്തിനകത്ത് പ്രവർത്തിക്കുന്നതും പ്രശസ്തിയും, സേവന പാരമ്പര്യവും, മികച്ച റിസൾട്ട് സൃഷ്ടിച്ചിട്ടുള്ളതുമായിരിക്കണം.
നിർദ്ദിഷ്ട മാതൃകയിൽ തയ്യാറാക്കിയ താൽപ്പര്യപത്രം സമർപ്പിക്കേണ്ട അവസാന തിയതി ഒക്ടോബർ 25. വിജ്ഞാപനം, നിർദ്ദിഷ്ട മാതൃക എന്നിവ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ www.bcdd.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോൺ 04842429130, 2983130.