തൊടുപുഴ: റീജിയണൽ പിഎഫ് കമ്മിഷണർ പി.ആർ. ശ്രീജിത്ത് ജില്ലയിലെ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും ഇപിഎഫ് പെൻഷനുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് നവംബർ 10 നു ഉച്ചക്ക് 2 മണി മുതൽ 5 മണി വരെ മുന്നാർ കെഡിഎച്ച്പി ക്ലബ് ഹാളിൽ പെൻഷൻ അവബോധ ക്യാമ്പും ഇപിഎഫ ് പെൻഷൻ അദാലത്തും നടത്തും. അദാലത്തിൽ സംബന്ധിക്കുവാൻ താല്പര്യമുളളവർ പരാതി 'പെൻഷൻഅദാലത്, പബ്ലിക് റിലേഷൻസ് ഓഫീസർ, ഇ-പിഎഫ്ഒ, റീജിയണൽ ഓഫീസ്, കോട്ടയം 686001'. എന്ന വിലാസത്തിലോ, do.munnar@epfindia.gov. എന്ന ഇമെയിലിലേക്കാ അയച്ച് ഒക്ടോബർ 28 ന് മുൻപായി രജിസ്റ്റർ ചെയ്യണം. പരാതിയിൽ പരാതിക്കാരുടെ ഫോൺനമ്പറും ഇമെയിൽ ഐഡിയും ഉണ്ടായിരിക്കണം.പരാതികൾ അയക്കുമ്പോൾ'പെൻഷൻഅദാലത്' എന്ന് കവറിന് പുറത്ത് രേഖപ്പെടുത്തണമെന്ന് മൂന്നാർ അസിസ്റ്റന്റ് പി.എഫ്.കമ്മിഷണർ അറിയിച്ചു.