തൊടുപുഴ: സംസ്ഥാന സർക്കാർ സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള സാമൂഹിക സുരക്ഷാ മിഷൻ എൻഎസ്എസ് യൂണിറ്റുമായി ചേർന്ന് നടപ്പിലാക്കുന്ന വി കെയർ പദ്ധതിയുടെ ഏകദിന ധനസമാഹരണം തൊടുപുഴ ന്യൂമാൻ കോളേജിൽ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തി. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയിൽ കഴിയുന്ന രോഗികൾക്ക് ചികിത്സാ സഹായം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ന്യൂമാൻ കോളേജ് മാനേജ്‌മെന്റും അദ്ധ്യാപകരും വിദ്യാർത്ഥികളും സംഭാവന കൈമാറി. കോളേജ് പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ.സാജു എബ്രഹാം, ബർസാർ ഫാ. ബെൻസൺ ആന്റണി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.സിസ്റ്റർ നോയൽ റോസ്, ഡോ. ജെറോം.കെ. ജോസഫ്, എൻഎസ്എസ് വോളണ്ടിയർമാരായ റിയ ഫാത്തിമ, ക്രിസ്റ്റോ, സോന റോയ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.