തൊടുപുഴ: കേരളത്തിൽ അതിക്രമിച്ചു കൊണ്ടിരിക്കുന്ന ലഹരി ഉപയോഗങ്ങൾക്ക് എതിരെ ലഹരി വിരുദ്ധ സന്ദേശയാത്ര സംഘടിപ്പിച്ച് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷനും മർച്ചന്റ്‌സ് യൂത്ത് വിംഗും. തൊടുപുഴ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന സന്ദേശയാത്ര ഡിവൈ.എസ്.പി മധു ബാബു ഫ്ളാഗ് ഓഫ് ചെയ്തു.

ലഹരിക്കെതിരെ തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ രംഗത്തിറങ്ങിയത് ഏറെ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളുടെയും സഹായവും അദ്ദേഹം അഭ്യർത്ഥിച്ചു. വിവിധ യോഗങ്ങളിൽ തൊടുപുഴ താഹസിൽദാർ, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ വി.എ. സലീം, എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണർ ബാബു പിള്ള, വിമുക്തി ജില്ലാ കോ- ഓർഡിനേറ്റർ ഡിജോ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ടി.കെ. ജയറാം, ലഹരി വിമുക്ത കേന്ദ്രത്തിലെ ഡയറക്ടർ പ്രിൻസ് അഗസ്റ്റിൻ,തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരുഷോത്തമൻ, ജനറൽ സെക്രട്ടറി സജി പോൾ, ട്രഷറർ കെ.എച്ച്. കനി, യൂത്ത് വിംഗ് പ്രസിഡന്റ് പ്രജീഷ് രവി, ജനറൽ സെക്രട്ടറി ജോഷി ജോർജ്, ട്രഷറർ സിയാദ് തുടങ്ങിയവർ പ്രസംഗിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബ്ലോക്ക് ജനറൽ സെക്രട്ടറി സാലി എസ്. മുഹമ്മദ്, മർച്ചന്റ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റുമാരായ ജോസ് ആലപ്പാട്ട് എവർഷൈൻ, സെയ്തു മുഹമ്മദ് വടക്കയിൽ, വി. സുവിരാജ്, സെക്രട്ടറിമാരായ ബെന്നി ഇല്ലിമൂട്ടിൽ, ഇ.എ. അഭിലാഷ്, സജിത്ത് കുമാർ തുടങ്ങി വ്യാപാരി നേതാക്കൾ നേതൃത്വം നൽകി.