രാജാക്കാട്: 70 ഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കളെ പൂപ്പാറയിൽ നിന്ന് ശാന്തമ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട് സ്വദേശി അരുൺ കുമാർ (23)​, എസ്റ്റേറ്റ് പൂപ്പാറ പുഞ്ചക്കരയിൽ ഗണേശ് (24)​ എന്നിവരെയാണ് 70 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിൽ നിന്ന് സ്വന്തം ആവശ്യത്തിനായി കൊണ്ടുവന്നതാണെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. രണ്ടു പ്രതികളെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.