ഇടുക്കി: കട്ടപ്പന ഗവ. ഐ.ടി.ഐയിൽ ടൂറിസ്റ്റ് ഗൈഡ് ട്രേഡിൽ ഒഴിവുള്ള സീറ്റിലേക്ക് 25 വരെ സ്ഥാപനത്തിൽ നേരിട്ട് ഹാജരായി പ്രവേശനം നേടാം. എസ്.എസ്.എൽ.സി, ജാതി സർട്ടിഫിക്കറ്റ് (എസ്.സി, എസ്.ടി, ഒ.ഇ.സി), ടി.സി, ആധാർകാർഡ് എന്നിവയുടെ ഒറിജിനലും പകർപ്പും രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോയും നിശ്ചിത മാതൃകയിലുള്ള അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം. അപേക്ഷാ ഫീസ് 100 രൂപ. പ്രവേശന ഫീസ് 1950 രൂപ (പി.ടി.എ ഫണ്ട് ഉൾപ്പടെ). ഫോൺ: 04868272216, 9846752372, 9746901230.