പീരുമേട്: കുട്ടിക്കാനത്ത് ദേശീയപാതയിൽ ആശുപത്രിയിലെ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളും വാഹനത്തിൽ കൊണ്ടുവന്ന് റോഡരികിൽ നിക്ഷേപിച്ചു. തൊട്ടടുത്ത പെട്രോൾ പമ്പിലെ സി.സി ടി.വിയിൽ നിന്ന് ചെങ്ങന്നൂരിൽ നിന്നുള്ള വാഹനത്തിലാണ് മാലിന്യം കൊണ്ടുവന്നതെന്ന് കണ്ടെത്തി. പഞ്ചായത്തിന് പുറത്ത് നിന്ന് മാലിന്യങ്ങൾ കൊണ്ട് വന്ന് തള്ളുന്നത് ഗൗരവമായി കാണുന്നതായി പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് എസ്. സാബു പറഞ്ഞു. ഇതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.