മുട്ടം: മദ്ധ്യകേരള സഹോദയ സി.ബി.എസ്.ഇ സ്കൂൾ കലോത്സവത്തിന് മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ തിരിതെളിഞ്ഞു. ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ 103 സി.ബി.എസ്.ഇ സ്കൂളിൽ നിന്നായി മൂവായിരത്തിലധികം കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. കാറ്റഗറി ഒന്നിന്റെ എല്ലാ മത്സരങ്ങളും കാറ്റഗറി 2, 3, 4 എന്നിവയുടെ ഓഫ് സ്റ്റേജ് മത്സരങ്ങളുമാണ് ഇന്നലെ നടത്തിയത്. കാറ്റഗറി രണ്ടിന്റെ സ്റ്റേജ് മത്സരങ്ങൾ 19ന് കോടിക്കുളം ഗ്ലോബൽ പബ്ളിക് സ്കൂളിലും കാറ്റഗറി 3, 4 എന്നിവയുടെ സ്റ്റേജ് മത്സരങ്ങൾ 25, 26 തീയതികളിൽ കൂത്താട്ടുകുളം മേരിഗിരി സ്‌കൂളിലും നടക്കും.
ഇന്നലെ മധ്യകേരള സഹോദയ സെക്രട്ടറി ജോൺസൺ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റ്യൻ കലോത്സവം ഉദ്ഘാടനം ചെയ്തു. പാല ക്രിസ്തുരാജ് പ്രൊവിൻസ് മദർ പ്രൊവിൻഷ്യൽ റവ. സിസ്റ്റർ മെരീന ഞാറക്കാട്ട് എസ്.എ.ബി.എസ് മുഖ്യപ്രഭാഷണം നടത്തി. മുട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജാ ജോമോൻ, വാർഡ് മെമ്പർ അരുൺ പൂച്ചക്കുഴി, പി.ടി.എ പ്രസിഡൻ്റ് ഡോ. തോംസൺ ജോസഫ്, സഹോദയ വൈസ് പ്രസിഡൻ്റ് ജെയ്ന പോൾ, ജോയിൻ്റ് സെക്രട്ടറി സിസ്റ്റർ എലൈസ് എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ്‌ലിൻ എസ്.എ.ബി.എസ് സ്വാഗതവും അക്കാഡമിക് കോ- ഓഡിനേറ്റർ ജോസഫ് ജോൺ നന്ദിയും പറഞ്ഞു. 26നാണ് സമാപനം.
മത്സര വിജയികൾ
ഹിന്ദി റെസിറ്റേഷൻ: ഒന്നാം സ്ഥാനം- ലോയിഡ് ഫെബിൻ (വിമല പബ്ളിക് സ്കൂൾ, തൊടുപുഴ), രണ്ടാം സ്ഥാനം- സിയാ സന്ദീപ് (മേരിഗിരി പബ്ളിക് സ്കൂൾ, കുത്താട്ടുകുളം), മൂന്നാം സ്ഥാനം- എയ്ഞ്ചൽ ഷിബു തോമസ് (കാർമ്മൽ പബ്ളിക് സ്കൂൾ, വാഴക്കുളം), സാറ അന്ന ജോമി (ബത്‌ലേഹം ഇന്റർനാഷണൽ സ്കൂൾ, മുളന്തുരത്തി), ഇംഗ്ലീഷ് എലക്യൂഷൻ: ഒന്നാം സ്ഥാനം- സെറേ നസൻ ജിത്ത് (ബത്‌ലഹേം ഇന്റർനാഷണൽ സ്കൂൾ മുളന്തുരുത്തി), രണ്ടാം സ്ഥാനം- ലയാ ഗോപി (സെന്റ് ജോർജ് പബ്ളിക് സ്കൂൾ, കീഴില്ലം), മൂന്നാം സ്ഥാനം- (സിനൻ സല്ലാസ് കാർമൽ പബ്ളിക് സ്കൂൾ, വാഴക്കുളം).