തൊടുപുഴ: മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിൽ വയറു വേദനയെ തുടർന്നെത്തിയ വാഴക്കുളം മെതിപ്പാറ സ്വദേശിനിയായ യുവതിയുടെ ഗർഭപാത്രത്തിൽ നിന്ന് 4.5 കിലോ തൂക്കം വരുന്ന ഗർഭാശയ മുഴ വിജയകരമായി നീക്കി. യുവതി വർഷങ്ങളായി രോഗത്തിന്റെ അനന്തര ഫലങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഗൈനക്കോളജി വിഭാഗം ഡോക്ടർമാരായ ഡോ. റ്റാജിമോൾ ജോളി, ഡോ. സി. ജിബി മാത്യു എസ്.എച്ച്, അനസ്‌തേഷ്യ വിഭാഗം ഡോക്ടർമാരായ ഡോ. ഉഷ ജേക്കബ്, ഡോ. എം.എം. തോമസ്, ഡോ. വിനു ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ശസ്ത്രക്രിയക്ക് ശേഷം രോഗി സുഖം പ്രാപിച്ചു വരുന്നതായി അഡ്മിനിസ്‌ട്രേറ്റർ സി. മേഴ്‌സി കുര്യൻ എസ്.എച്ച് അറിയിച്ചു.