bus
ഡിപ്പോയിൽ കിടക്കുന്ന ബസുകൾ

കുമളി: മോട്ടോർ വാഹന വകുപ്പ് പരിശോധന കടുപ്പിച്ചപ്പോൾ കെ.എസ്.ആർ.ടി.സി കുമളി ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ വെട്ടിക്കുറച്ചു. കഴിഞ്ഞ വെള്ളിയാഴ്ച സർവീസ് നടത്തിയ കുമളി- കോട്ടയം ബസിൽ എം.വി.ഐ.പി നടത്തിയ പരിശോധനയിൽ ബ്രേക്ക് ലൈറ്റ് ഇല്ലാത്തതിനെ തുടർന്ന് പെറ്റി കേസ് ചാർജ് ചെയ്തിരുന്നു. തുടർന്ന് ഇത്തരം വീഴ്ചകൾ ഉണ്ടായാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്ന് കർശനനിദ്ദേശം നൽകിയിരുന്നു. ശനിയാഴ്ച സർവീസുകൾ നടത്തേണ്ടിയിരുന്ന കുമളി- തേങ്ങാക്കൽ, 7.10 നുള്ള കുമളി- കോട്ടയം, 8.10നുള്ല കുമളി- കോട്ടയം, 8.30നുള്ല കുമളി- കോട്ടയം തുടങ്ങിയ സർവീസുകൾ അയച്ചില്ല. ഡ്രൈവർമാർ ഡ്യൂട്ടിക്ക് എത്തിയിട്ടും വണ്ടി ലഭിച്ചില്ലെന്ന ആക്ഷേപമുണ്ട്. 7.10ന് കുമളി- കോട്ടയം- എറണാകുളം റൂട്ടിൽ സർവ്വീസ് നടത്തുന്ന ഒരു സ്വകാര്യ ബസിനെ സഹായിക്കാനായി സ്ഥിരമായി റദ്ദാക്കുന്നതായും പരാതിയുണ്ട്.