 
തൊടുപുഴ: സംസ്ഥാന സർക്കാരിന്റെ ഒരുമാസക്കാലം നീണ്ടുനിൽക്കുന്ന ലഹരി വിമുക്ത കേരളം യജ്ഞത്തിന്റെ ഭാഗമായി തൊടുപുഴ കോ- ഓപ്പറേറ്റീവ് ലാ കോളേജിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ ജാഥ സംഘടിപ്പിച്ചു. റോട്ടറി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ജാഥ തൊടുപുഴ ഡിവൈ.എസ്.പി എം.ആർ. മധു ബാബു ഫ്ളാഗ് ഒഫ് ചെയ്തു. പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടന്ന സമാപന സമ്മേളനത്തിൽ നഗരസഭാ അദ്ധ്യക്ഷൻ സനീഷ് ജോർജ്ജ് ജാഥാ സന്ദേശം നൽകി. തൊടുപുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ വി.എ. സലിം മയക്കുമരുന്ന് ഉപയോഗം സമൂഹത്തിൽ സൃഷ്ടിക്കുന്ന ദൂഷ്യവശങ്ങളെക്കുറിച്ച് അവബോധന പ്രഭാഷണം നടത്തി. ചടങ്ങുകൾക്ക് പ്രിൻസിപ്പൽ ഡോ. അനീഷ് പി.ആർ, മാനേജർ പി.ജെ. ജോർജ്ജ്, സ്റ്റാഫ് കോ- ഓർഡിനേറ്റർ ജോർജ്ജുകുട്ടി മാത്യു, അദ്ധ്യാപകർ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ അഡ്മിനിസ്‌ട്രേറ്റർ ഡോ. ജോർജ്ജി നിർണാൽ നന്ദി പറഞ്ഞു. വാദ്യമേളങ്ങളുടെ അകമ്പടിയും വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ സന്ദേശങ്ങളടങ്ങിയ തെരുവുനാടകവും സോളോ ഡ്രാമയും നിശ്ചല ദൃശ്യവും ഫ്ളാഷ് മോബും ജനശ്രദ്ധ ആകർഷിച്ചു.