തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന നേതൃത്വ പരിശീലന ക്യാമ്പിന്റെ കാര്യങ്ങൾ വിശദീകരിക്കാൻ ഇന്ന് നാല് മേഖലാ യോഗങ്ങൾ നടത്തും. രാവിലെ 10ന് കുടയത്തൂർ ശാഖയിലും 10.30ന് പുറപ്പുഴ ശാഖയിലും 1.30ന് യൂണിയൻ ഓഫീസിലും രണ്ടിന് വെങ്ങല്ലൂർ ചെറായിക്കൽ ക്ഷേത്ര ഹാളിലും യോഗം നടക്കും. യോഗം യൂണിയൻ കൺവീനർ വി.ബി. സുകുമാരൻ ഉദ്ഘാടനം ചെയ്യും യൂണിയൻ കമ്മിറ്റി അംഗങ്ങളായ മനോജ്, ഷിബു, സന്തോഷ്, സനോജ്, സ്മിത ഉല്ലാസ് എന്നിവർ പങ്കെടുക്കും.