പീരുമേട്: തോട്ടം തൊഴിലാളികളുടെ ശമ്പളം വർദ്ധിപ്പിക്കേണ്ട കാലാവധി കഴിഞ്ഞിട്ടും പ്ലാന്റേഷൻ ലേബർ കമ്മിറ്റി വിളിച്ചുകൂട്ടാത്തതിൽ പ്രതിഷേധിച്ച് 27ന് പീരുമേട് ലേബർ ഓഫീസ് മാർച്ചും ധർണ്ണയും നടത്താൻ ഹൈറേഞ്ച് പ്ലാന്റേഷൻ എംപ്ലോയീസ് യൂണിയൻ (ഐ.എൻ.ടി.യു.സി) യോഗം തീരുമാനിച്ചു. എം. ബാലുവിന്റെ രക്തസാക്ഷത്വദിനമായ 20ന് പട്ടുമല, സ്മൃതിമണ്ഡപം, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ പുഷ്പാർച്ചനയും വ്യാപാരഭവനിൽ അനുസ്മരണയോഗവും നടത്താൻ തീരുമാനിച്ചു. യോഗത്തിൽ അഡ്വ. സിറിയക് തോമസ് അദ്ധ്യക്ഷത വഹിച്ചു. പി.കെ. രാജൻ, ടി.ആർ. ഗോപാലകൃഷ്ണൻ നായർ, പി.ടി. വർഗീസ്, പി.എം. വർക്കി, പി.എം. ജോയി, ജി. മഹേന്ദ്രൻ, വി.ജി. ദിലീപ്, കെ. വെള്ളദുരെ, ആർ. ഗണേശൻ, ജോൺ ഉലഹന്നാൻ, കെ.സി. സുകുമാരൻ, എസ്. ഗണേശൻ, കുമാർ ദാസ് എന്നിവർ പ്രസംഗിച്ചു.