പൂമാല: എസ്. എൻ.ഡി.പി യോഗം പൂമാല ശാഖായോഗത്തിന്റെ നേതൃത്വത്തിൽ മേത്തൊട്ടി രാജേഷ് നിറംപുഴയുടെ ഭവനത്തിൽ കുടുംബ യോഗം നടത്തി. ഗുരുകുലം കുടംബ യോഗം ശാഖാ സെക്രട്ടറി അജയ് രമണന്റെ അദ്ധ്യക്ഷതയിൽ ശാഖാ പ്രസിഡന്റ് അനിൽ രാഘവൻ ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് വൽസമ്മ പ്രഭാകരൻ, ലക്ഷ്മി രമണൻ പി.ആർ. രാജേഷ് ,പെണ്ണമ്മ സി.പി. എന്നിവർ പ്രസംഗിച്ചു. ഗുരുകുലം കുടുംബയോഗം ചെർമാനായി ഇ എ തങ്കപ്പൻ ,കൺവീനറായി സ്മിത രാജേഷ് എന്നിവരേയും തിരഞ്ഞെടുത്തു.