പീരുമേട്: അന്യസംസ്ഥാന തൊഴിലാളികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ കരടിക്കുഴി എസ്റ്റേറ്റിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.സാബു ഉദ്ഘാടനം ചെയ്തു. ജില്ലാ ലേബർ ഓഫീസർ സ്മിത കെ ആർ അദ്ധ്യക്ഷത വഹിച്ചു. അന്യസംസ്ഥാന തൊഴിലാളികൾക്കുള്ള ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ പീരുമേട് പ്പാന്റേഷൻ ഇൻസ്‌പെക്ടർ ശാലിനിരാധ എസ് നായർ, പീരുമേട് പൊലീസ് ഇൻസ്‌പെക്ടർ നൗഷാദ്, എക്‌സൈസ് റേഞ്ച് ഓഫീസർ രാജ്കുമാർ , ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപൻ, വാർഡ് മെമ്പർ ഹരിഹരൻ .പി , വെൽഫെയർ ഓഫീസർ പ്രവീൺ ജെ വർഗീസ് , രശ്മി എ .ആർ .എന്നിവർ സംസാരിച്ചു.