
വണ്ടിപ്പെരിയാർ: പീരുമേട് താലൂക്കിലെ പ്രഥാന വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയെ വണ്ടിപ്പെരിയാർ ഗ്രാമ്പി, യുമായി ബന്ധിപ്പിക്കുന്ന എസ്റ്റേറ്റ് റോഡ് പണി ആരംഭിക്കാൻ തോട്ടം ഉടമ എൻ. ഒ.സി. നൽകുന്നില്ല. പരുന്തുംപാറ റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങൾ കഴിഞ്ഞു. വണ്ടിപ്പെരിയാർ ഗ്രാമ്പി പരുന്തുംപാറ പാമ്പനാർ ബസ് സർവ്വീസ് ഉണ്ടായിരുന്നത് റോഡ് തകർന്നതോടെ സർവ്വീസ് നിർത്തിറോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികളും വിവിധ യൂണിയനുകളും സമരങ്ങളും നടത്തി 2 വർഷങ്ങൾക്ക് മുൻപ് വണ്ടി പ്പെരിയാർ ഗ്രാമ്പി പരുന്തുംപാറ റോഡ് 6 മീറ്റർ വീതിയിൽ നിർമ്മിക്കുന്നതിനായി പി.എം.ജി.എസ്.വൈ പദ്ധതിൽ ഉൾപ്പെടുത്തി എം പി. ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ റോഡ് വീതി കൂട്ടി നിർമിക്കുന്നതിന് എസ്റ്റേറ്റ് ഉടമ എൻ. ഒ.സി. നൽകിയിരുന്നില്ല. ഇതിനെതിരെ സി.പി.എം. സമര പരിപാടികളും നടത്തി.തുടർന്ന് എം.പി.യും ,എൽ.എ.യും, എസ്റ്റേറ്റ് മാനേജ്‌മെന്റുമായി ചർച്ച ചെയ്തു. എൻ. ഒ.സി. നൽകാൻ എസ്റ്റേറ്റ് മാനേജ്‌മെന്റ് തയ്യാറായി. എന്നാൽ ഇപ്പോഴും റോഡ് നിർമാണത്തിന് അനുമതി കിട്ടിയില്ല. ഈ സാഹചര്യത്തിലാണ് പീരുമേട് തോട്ടം തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ റോഡ് നിർമാണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് നാളെ മുതൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന സമര പരിപാടികൾക്ക് തയ്യാറായിരിക്കുന്നത്. വണ്ടിപ്പെരിയാർ ഗ്രാമ്പി റോഡ് കടന്നുപോവുന്ന വാർഡിൽ ഒരു ദിവസം ഒരു യൂണിറ്റിലെ തൊഴിലാളികളെ പങ്കെടുപ്പിച്ചു കൊണ്ട് 7 ദിവസവും സമര പരിപാടികൾ നടത്താനാണ് തീരുമാനമെന്നും പീരുമേട് തോട്ടം തൊഴിലാളി യൂണിയൻ നേതാക്കളായ എം. തങ്ക ദുരൈ, കെ. ചന്ദ്രൻ, സെൽവകുമാർ എന്നിവർ അറിയിച്ചു.