kokkayar
കൊക്കയാർ ദുരന്തസ്ഥലം

പീരുമേട്: രണ്ടായിരത്തി ഇരുപത്തി ഒന്ന് ഒക്ടോബർ16 കൊക്കയാർ, നിവാസികളുടെ ഓർമ്മയിൽ എപ്പോഴും വേദനയോടെ സ്മരിക്കപ്പെടും .അവരുടെ മാത്രം ദുഖമല്ല കേരളക്കരയാകെ ഏറെ ആശങ്കയോടെ കേട്ട ദുരന്തവാർത്തയായിരുന്നു അവിടെനിന്നും കേട്ടത്. അതി തീവ്രമായ മഴയിലും ഉരുൾപൊട്ടലിലും കുഞ്ഞുങ്ങൾ ഉൾപ്പെടെ ഒമ്പത് ജീവനുകൾ പൊലിഞ്ഞു പോയി. ദുരന്തത്തിന് ഇന്നലെ ഒരാണ്ട്തികഞ്ഞു. പ്രകൃതിയുടെ താണ്ഡവത്തിൽ പൂവഞ്ചിയിലും,മകൊച്ചിയിലും കുഞ്ഞുങ്ങൾ ഉൾപ്പെടെ 9 പേരാണ് പൊലിഞ്ഞത്. ചിറയിൽ ഷാജി (52) സിയാദിന്റെ ഭാര്യ ഫൗസിയ( 28) ,ഇവരുടെ മക്കളായ അമിൻ സിയാദ് ( 7) മകൾ അംന, ഫൗസിയുടെ സഹോദരൻ കല്ലുപുരയ്ക്കൽഫൈസലിന്റെ മക്കളായ അഫ്‌സാൻ, അഹിയാൻ എന്നിവരുടെ ജീവനാണ് മണ്ണിനടിയിൽ അകപ്പെട്ടത്.പുല്ലകയാറിൽഒഴുക്കിൽപ്പെട്ട് ചേബ്ലാവിൽ സാബുവിന്റെ ഭാര്യ ആൻസിയും മരണമടഞ്ഞിരുന്നു. പൂവഞ്ചി ടോപ്പിൽ നിന്നാണ് ഉരുൾ പൊട്ടലുണ്ടായത്. ആയിരമടി ഉയരത്തിൽ നിന്നും വൻ ഹുങ്കാര ശബ്ദത്തോടെയാണ് വലിയ പാറക്കല്ലുകളും, വൻ മരങ്ങളും ഭൂമിക്കടിയിൽ നിന്ന് ഉറവ പൊട്ടി വെള്ളത്തോടെ പുഴക്കൽ ഷാഹുലിന്റെ വീടിന്റെ മുകളിലും ,തൊട്ട് താഴെയുള്ള സി ജെ ജോസഫ് ചേരിക്കൽ,മാത്യു ഉമ്മൻ മറ്റത്തു പടീറ്റതിൽ, നസീർ കല്ലുപുരയ്ക്കൽ, ഷാജി ചിറയിൽ എന്നിവരുടെ വീടുകളും മണ്ണിനടിയിൽ അകപ്പെട്ടു. ഒരു ഗ്രാമം മുഴുവൻ ഒലിച്ചു പോയ ദുഃഖകരമായ കാഴ്ചയാണ് തുടർന്ന് കാണാനായത്. ഉരുൾ പൊട്ടിയ ഭാഗങ്ങളിലേക്കുള്ള എല്ലാ ഗതാഗത സംവിധാനങ്ങളും താറുമാറായി. നിരവധി വീടുകളിൽ വെള്ളം കയറി. ഒരു ഗ്രാമം മുഴുവനും ഒലിച്ചു പോയി. എല്ലാം നഷ്ടപ്പെട്ടു. വെള്ളം കയറി രക്ഷാപ്രവർത്തനങ്ങളും എല്ലാസർക്കാർ സംവിധാനങ്ങളും താറുമാറായി.ദുരന്ത സ്ഥലങ്ങളിൽ താമസിച്ചവരെ സർക്കാർ മാറ്റി പാർപ്പിച്ചു. കണ്ണടച്ചു തുറക്കും മുൻപേ കൺമുൻപിൽ നിന്നും ദുരന്തം വിഴുങ്ങിയത് ഞെട്ടലോടെയാണ് രക്ഷപ്പെട്ടവർ ഓർക്കുന്നത്.

മകൊച്ചിയിൽ സുരക്ഷിതമല്ലെങ്കിലും മാറി പോകാനാകാതെ30 കുടുംബങ്ങൾ താമസിക്കുന്നു. വടക്കേമല, മുക്കുളം, അഴങ്ങാട്, എന്നിവിടങ്ങളിലായി160ൽ അധികം കുടുബങ്ങൾ ഇപ്പോഴും ഭയത്തോടെ താമസിക്കുന്നു . ഇവിടം സുരക്ഷിതമല്ല എന്നാണ് റവന്യൂ വകുപ്പ് നൽകിയിരിക്കുന്ന മുന്നറിയിപ്പ് .

ധനസഹായം 4.35കോടി

റവന്യു വകുപ്പിന്റെ കണക്ക് പ്രകാരം ഉരുൾ പൊട്ടലിൽ774 വീടുകൾ തകർന്നു എന്നാണ്, ഇതിൽ74 പേരുടെ വീടും സ്ഥലവും നഷ്ടമായെന്നും, 41 പേരുടെ വീടുകളും നഷ്ടപ്പെട്ടതായി റവന്യൂ വകുപ്പിന്റെ കണക്ക് പ്രകാരം എല്ലാം നഷ്ടപ്പെട്ടവർക്ക് നാലു കോടി 35 ലക്ഷം രൂപയുടെ ധന സഹായം കൈമാറിഎന്നാണ് . വീടും സ്ഥലവും പോയ 60 പേർക്ക് 6 ലക്ഷം രൂപ വീതവും വീട് മാത്രം നഷ്ടപ്പെട്ടവർക്ക് 1 ലക്ഷം രൂപ വീതവും നൽകിയിട്ടുണ്ട്.ഭാഗികമായി വീട് തകർന്നവർക്ക് പൂർണമായും നഷ്ടപരിഹാരം നൽകിയില്ലെന്ന് പരാതിയുണ്ട് . വീട് പൂർണ്ണമായി കേടുപാടുകൾ സംഭവിക്കാത്തവർക്ക് നഷ്ടപരിഹാരം നിർണ്ണയിച്ചതിൽ അപാകതകൾ ഉള്ളതായി പരാതി ഉണ്ട്. റവന്യൂമന്ത്രി പങ്കെടുത്ത് അദാലത്ത് നടത്തിയിരുന്നു.പീരുമേട് കാർഷിക വികസന ബാങ്ക് അഞ്ചു കുടുംബങ്ങൾക്ക് വീട് വയ്ക്കാൻ സഹായം നൽകി. ഒരു വർഷത്തിനിടയിൽ സംസ്ഥാന സർക്കാരും ത്രിതല പഞ്ചായത്ത്, എം.എൽ.എ., എം.പി എന്നിവരും ദുരന്ത ഭൂമിയിലെ ഉയർപ്പിനും വീണ്ടെടുക്കാനുമുള്ള ശ്രമങ്ങൾക്ക് തണലായി നിന്നു.. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും, സംഘടനകളും ,പ്രവാസി സംഘടനകളും, സഹകരണ സ്ഥാപനങ്ങളും ,ഓരോ കുടുംബങ്ങൾക്കും സഹായം നൽകുന്നതിന് സർക്കാരിനോടൊപ്പം ചേർന്ന് നിന്ന് പ്രവർത്തിച്ചു.എല്ലാം നഷ്ടപ്പെട്ടവർ ഉറ്റവരെ ന ഷ്ടപ്പെട്ടവർ ദുരന്ത ഭൂമിയെ കുറിച്ച്ഓർക്കുമ്പോൾ ഏറ്റവും സുരക്ഷിതമായ സ്ഥലമായിരുന്നു കൊക്കയാറും, കൂട്ടിക്കലും സുരഷിതമായ ഇവിടംഒരു ദുരന്ത ഭൂമിയായി മാറുമെന്ന് സ്വപ്നത്തിൽ പോലും ആരും ഓർത്തില്ല.