അടിമാലി: എസ്.എൻ.ഡി.പി 1147 നമ്പർശാഖയിൽ ഏകദിന നേതൃത്വ പരിശീലനക്യാമ്പ് നടത്തി. ശാഖാ പ്രസിഡന്റ് ദേവരാജൻ ചെമ്പോത്തിങ്കൽ അദ്ധ്യക്ഷത വഹിച്ചു . പായിപ്ര ദമനൻ , പ്രീത് ഭാസ്‌കർ ക്ലാസുകൾ നയിച്ചു. ശാഖാ വൈസ് പ്രസിഡന്റ് എസ്.കിഷോർ ഇളവത്തൊട്ടിയിൽ, ആശ്രയാ ചാരിറ്റബിൾ സെസൈറ്റി പ്രസിഡന്റ് സന്തോഷ് പാൽകോ , യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് ഉല്ലാസ് ആന്തിയാട്ട്, വനിതാസംഘം പ്രസിഡന്റ് ലീലാമണി, സെക്രട്ടറി നിമ്മി പീതാമ്പരൻ തുടങ്ങിയവർ പങ്കെടുത്തു. ശാഖാ സെകട്ടറി അശോകൻ തെള്ളിപ്പടവിൽ സ്വാഗതം പറഞ്ഞു.