കുടയത്തൂർ: ശാസ്ത്രസാഹിത്യ പരിഷത്ത് കുടയത്തൂർ യൂണിറ്റിന്റെയും, കുടയത്തൂർ പബ്ലിക് ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനം ആചരിച്ചു. കുടയത്തൂർ ഗവ. ന്യു എൽ പി സ്‌കൂളിൽ ചേർന്ന യോഗത്തിൽ പരിഷത്ത് യൂണിറ്റ് സെക്രട്ടറി സി .സി മോഹനൻ അദ്ധ്യക്ഷനായി.ഡി. ഗിരിജ ടീച്ചർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ, പഞ്ചായത്തംഗം പുഷ്പ വിജയൻ, മികച്ച സംരംഭാകരായ ഓമന അമ്മ, ജാസ്മിൻ, സുജ സുകുമാർ, സി ഡി എസ് അംഗമായി പ്രവർത്തിച്ച സിജി സുരേഷ് എന്നിവരെ ആദരിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് ജെൻഡർ വിഷയ സമിതി ചെയർ പേഴ്‌സൺ ജെസ്സി ജോഫ് യോഗം ഉദ്ഘാടനം ചെയ്തു.പരിഷത്ത് ജില്ലാ ട്രഷറർ ടി.എൻ. മണിലാൽ,സരസമ്മ കെ എൻ, പി പി .സൂര്യകുമാർ, പഞ്ചായത്തംഗങ്ങളായ അഡ്വ. ഷിയാസ്, ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.കുടയത്തൂർ പബ്ലിക് ലൈബ്രറി സെക്രട്ടറി എം ടി സതീഷ് കുമാർ നന്ദി പറഞ്ഞു.