പന്നൂർ : നവജ്യോതി ലൈബറിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. പ്രസിഡന്റ് പി.എസ്.സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർകെ.പി. മധുസൂദനൻ യോഗം ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ്. കരിമണ്ണൂർ കരയോഗം പ്രസിഡന്റ് അഡ്വ.ജി. പ്രേംനാഥ് ബോധവത്കരണ ക്ലാസ് നയിച്ചു. പി.എം. ജോർജ് , എൻ. ശൈലേഷ്, ജോർജ് തോമസ്, റോണി എം സാബു എന്നിവർ പ്രസംഗിച്ചു.