anandumohan

തൊടുപുഴ: പട്ടികജാതി വിഭാഗക്കാരിയായ അദ്ധ്യാപികയുമായി ബന്ധം സ്ഥാപിച്ച് കാറിനുള്ളിൽ വെച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തൊടുപുഴ ഓലേടത്ത് അനന്തു മോഹൻ (30) ആണ് പിടിയിലായത്.എറണാകുളത്ത് മെക്കാനിക്കൽ എഞ്ചിനീയറാണ് പ്രതി. മൂന്ന് കുട്ടികളുടെ അമ്മയായ മുപ്പത്തിയേഴുകാരി വിദേശത്ത് പഠനത്തിന് പോയിരുന്നു. ഇവർ തിരിച്ചുവന്നതിന് ശേഷമാണ് യുവാവ് ബന്ധം സ്ഥാപിച്ചത്. തുടർന്ന് കഴിഞ്ഞ മേയിൽ അദ്ധ്യാപികയെ കാറിൽ കയറ്റിക്കൊണ്ടുപോയ പ്രതി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് യുവതി തൊടുപുഴ പൊലീസിൽ പരാതി നൽകിയിരുന്നു.
പട്ടികജാതിപട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് തൊടുപുഴ ഡിവൈ.എസ്.പി. എം.ആർ.മധു ബാബു അന്വേഷണം ആരംഭിച്ചിരുന്നു. ഒളിവാലായിരുന്ന യുവാവിനെ ശനിയാഴ്ച രാത്രിയാണ് പൊലീസ് പിടികൂടിയത്.