അടിമാലി: യു. ഡി. എഫ്. ആനച്ചാൽ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേവികുളം ആർ.ഡി.ഒ. ഓഫീസ് മാർച്ചും ധർണ്ണയും ഇന്ന് നടക്കും. കഴിഞ്ഞ ദിവസങ്ങളിൽ കുഞ്ചിത്തണ്ണി വില്ലേജിലെ വ ഭൂമിയിൽ പുലി ഇറങ്ങിയത് ജനങ്ങൾ കണ്ടിട്ടുള്ളത് പൊലീസും പഞ്ചായത്ത് അധികാരികളും പൊതുജനങ്ങളെ അറിയിച്ചിട്ടുള്ളതിനാൽ പ്രദേശവാസികൾ മരണഭീതിയിലാണ് വീടുകളിൽ കഴിഞ്ഞുകൂടുന്നത്.ജനങ്ങളുടെ ജീവന് രക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട്കൊണ്ട് ഇന്ന് രാവിലെ 11 മണിക്ക് ദേവികുളം ആർ.ഡി.ഒ. ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണ്ണയും കെ.പി.സി.സി. സെക്രട്ടറി .എം.എൻ. ഗോപി ഉദ്ഘാടനം ചെയ്യു
ം.