വെള്ളിയാമറ്റം: മോഷണം പോയി എന്ന് കരുതിയ സ്വർണ്ണാഭരണങ്ങൾ കണ്ടെത്തി. വെള്ളിയാമറ്റം നടുവിലേമുറിയിൽ മാത്യുവിന്റെ വീട്ടിൽ അലമാരിയുടെ അടിയിൽ സൂക്ഷിച്ചിരുന്ന സ്വർണമായിരുന്നു ഒരാഴ്ച മുമ്പ് കാണാതായത്.വീട്ടുകാർ മുരിക്കാശേരിയിൽ ബന്ധുവീട്ടിൽ പോയി തിരിച്ച് വന്ന ശേഷം പിറ്റേ ദിവസം സ്വർണ്ണം മാറ്റിവയ്ക്കാനായി നോക്കിയപ്പോഴാണ് ഇത് നഷ്ടപ്പെട്ട വിവരം അറിഞ്ഞത് .കാഞ്ഞാർ പൊലീസിൽ പരാതി നൽകി യിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് സ്വർണ്ണം കണ്ടുകിട്ടിയതായി വീട്ടുകാർ അറിയിച്ചത്. ഇത് മറന്നു വച്ച താണെന്ന് വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം അവസാനിപ്പിച്ചു.