കുമളി: കുമളി എസ്.എൻ.ഡി.പി ശാഖായോഗം കുമളി ടൗണിൽ ചെളിമട കവലയിൽ ആഡിറ്റോറിയം ആഫീസ് കോംപ്ലക്‌സ് ഗുരുമന്ദിരം എന്നിവയുടെ നിർമ്മാണത്തിനായി അൻപതു സെന്റു ഭൂമി വാങ്ങാൻ തീരുമാനിച്ചു. പ്രസിഡന്റ് പുഷ്‌ക്കരൻ മണ്ണാറത്തറയുടെ അദ്ധ്യക്ഷതയിൽ കൂടിയ വിശേഷാൽ പൊതുയോഗം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻ കുളം ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി കെ.പി. ബിനു. കൗൺസിലർ പി.വി. സന്തോഷ് ശാഖാ സെക്രട്ടറി എൻ.കെ.സജിമോൻ വനിതാ സംഘം പ്രസിഡന്റ് ജയാ ഷാജി വി.ആർ. ഷിജു വി. എൻ. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.