ഇടുക്കി :കേന്ദ്ര ഗവൺമെന്റ് പിന്തുടർന്നുവരുന്ന ജനദ്രോഹ നയങ്ങൾക്കെതിരെ കൃത്യമായ ബദൽ മാതൃക സൃഷ്ടിക്കുന്നകേരളത്തിലെ പിണറായി വിജയൻ സർക്കാരിന് കരുത്തുപകർന്ന് നവകേരള നിർമ്മിതിയിൽ പങ്കാളികളാകാൻ എൻ.ജി.ഒ. യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.പൈനാവ് കുയിലിമല ജില്ലാ പഞ്ചായത്ത് ഹാളിൽചേർന്ന പ്രതിനിധി സമ്മേളനം മുൻ എം.പി. എൻ.എൻ കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ. പ്രസുഭകുമാർ അദ്ധ്യക്ഷനായ സമ്മേളനത്തിൽ ജില്ലാജോയിന്റ് സെക്രട്ടറിമാരായ ജോബിജേക്കബ് രക്തസാക്ഷി പ്രമേയവും റ്റി.ജി. രാജീവ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറി എസ് സുനിൽകുമാർ സ്വാഗതവും ജില്ലാ ട്രഷറർ പി എ ജയകുമാർ കൃതജ്ഞതയുംരേഖപ്പെടുത്തി. സംസ്ഥാന സെക്രട്ടറിയേറ്റംഗം റ്റി എം ഹാജറ, സംസ്ഥാന കമ്മറ്റിയംഗം സി.എസ്. മഹേഷ് എന്നിവർ പപ്രസംഗിച്ചു.പ്രവർത്തന റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ എം.എം.റസീന, (തൊടുപുഴ ഈസ്റ്റ്) കെ. സന്തോഷ് (തൊടുപുഴ വെസ്റ്റ്) അജിത പി.എസ്. (ഇടുക്കി) പി.ജി. മഞ്ജു (കട്ടപ്പന) ജാൻസി പി.എ. (ഉടുമ്പൻചോല), വിജയമ്മ കെ. (ദേവികുളം), അമ്പിളിരാജ് (അടിമാലി), സീമോൾ എം .റ്റി. (പീരുമേട്), കെ. സുലൈമാൻകുട്ടി (കുമളി) എന്നിവർ പങ്കെടുത്തു. വരവ് ചെലവ് കണക്കുകൾ ജില്ലാ ട്രഷറർ കെ.സി. സജീവൻ അവതരിപ്പിച്ചു.

ജില്ലാ പ്രസിഡന്റായി കെ കെ പ്രസുഭകുമാറിനെയും സെക്രട്ടറിയായി എസ്. സുനിൽകുമാറിനെയും , ട്രഷററായി പി എ ജയകുമാറിനെയും തിരഞ്ഞെടുത്തു.