തൊടുപുഴ : കേരളാ സാഹിത്യ വേദിയും കാഞ്ഞിരമറ്റം ഗ്രാമീണ വായനശാലയും ചേർന്നു നടത്തിയ സാഹിത്യ സമ്മേളനം താലൂക്ക് ലൈബ്രറി എക്സിക്യുട്ടീവ് അംഗം എസ്.ജി.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും സാഹിത്യവേദി ജില്ലാ പ്രസിഡന്റുമായ വിൽസൺ ജോൺ അദ്ധ്യക്ഷത വഹിച്ചു. മതനിരപേക്ഷതയും സമൂഹവും വെല്ലുവിളികളും എന്ന വിഷയത്തിൽ തിരക്കഥാകൃത്തും അസോസിയേറ്റ് ഡയറക്ടറുമായ സജിതാ ഭാസ്കർ പ്രഭാഷണം നടത്തി. കവി രമ.പി. നായർ തൊടുപുഴയുടെ പറയാതെ വന്നവൾ,പൊൻപുലരി എന്നി കൃതികളുടെ ആസ്വാദനവും നടന്നു. റിട്ട. അദ്ധ്യാപകൻ കെ.പി. പ്രദീപ് പുസ്തകാസ്വാദനം നടത്തി. സാഹിത്യ രംഗങ്ങളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് രമ.പി. നായരെ മൊമെന്റോ നൽകി ആദരിച്ചു.. ജില്ലാ സെക്രട്ടറി രാജൻ തെക്കുംഭാഗം ,​ ഗായിക ഷൈല സുരേഷ്,​ മിനി റെജി,​ ശശികല ചുരുളി,​ പാപ്പിക്കുട്ടിയമ്മ,​ കാർത്ത്യായനി കൃഷ്ണൻകുട്ടി,​ കൗസല്യ കൃഷ്ണൻ,​ കല്യാണി വാസുദേവ് തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് സ്വന്തം രചനകളുടെ അവതരണവും നടന്നു.