തൊടുപുഴ: വിഴിഞ്ഞം പദ്ധതി നിർത്തിവയ്ച്ച് പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലും ഐക്യദാർഢ്യ സമിതിയ്ക്ക് രൂപം നൽകി .19 ന് രാവിലെ 11 ന് തൊടുപുഴ മിനി സിവിൽ സ്റ്റേഷന് മുമ്പിൽ ഐക്യദാർഢ്യ സമിതി ധർണ്ണ നടത്തും ബ്ര്രസ്സാൻഡ് പരിസരത്ത് നിന്നും ആരംഭിക്കുന്ന മാർച്ച് സിവിൽ സ്റ്റേഷന് മുമ്പിൽ ജോൺ പെരുവന്താനം ഉദ്ഘാടനം ചെയ്യും.സമര പരിപാടികൾ രൂപപ്പെടുത്തുന്നതിന് ഐക്യദാർഡ്യ സമിതി യോഗത്തിൽ ഫാ.സ്റ്റാൻലി കുന്നേൽ അദ്ധ്യക്ഷത വഹിച്ചു യോഗത്തിൽ ഫാ. ജോസ് കിഴക്കേക്കര മുഖ്യ പ്രഭാക്ഷണം നടത്തി ഭാരവാഹികളായി മനോജ് കോക്കാട്ട് ചെയർമാൻ,എൻ. വിനോദ് കുമാർ കൺവീനർ , കെ. എസ്. സുബൈർ ജോ. കൺവീനർ, പ്രൊഫ. വിൻസന്റ് മാളിയേക്കൽ,പി. എൻ. ശ്രീനിവാസൻ , ജോസുകുട്ടി, ടി. ജെ. പീറ്റർ , ഓ. എസ്. സമദ് എന്നിവർ അടങ്ങിയ കമ്മറ്റിയെടുത്തു , അഡ്വ ജോൺ ജോസഫ് .എം. കെ. സുലൈമാൻ , അഡ്വ ഷാജി ലൂക്കോസ്, എൻ. യു. ജോൺ തുടങ്ങിയവർ സംസാരിച്ചു