ഇടുക്കി: നവകേരളം കർമ്മപദ്ധതി ജില്ലാ ഓഫീസിൽ ടെക്‌നിക്കൽ അസിസ്റ്റന്റിന്റെ ഒരു ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അംഗീകൃത സർവ്വകലാശാലയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദവും അല്ലെങ്കിൽ ബിരുദവും ഒപ്പം കമ്പ്യൂട്ടർ സയൻസിൽ ഗവ. അംഗീകൃത ബിരുദാനന്തര ഡിപ്ലോമയും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായ പരിധി 40 വയസ്സ്. കരാർ നിയമന കാലയളവിൽ സർക്കാർ അംഗീകൃത വേതനത്തിന് അർഹതയുണ്ടായിരിക്കും. ഇടുക്കി താലൂക്കിൽ ഉള്ളവർക്ക് മുൻഗണന. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഒക്ടോബർ 30 നകം ജില്ലാ കോഓർഡിനേറ്റർ നവകേരളം കർമ്മപദ്ധതി 2, ഇടുക്കി (ഹരിത കേരളം മിഷൻ) പ്ലാനിംഗ് ഓഫീസ് ബിൽഡിംഗ് (ഗ്രൗണ്ട് ഫ്‌ളോർ ) കളക്ടേറ്റ്, പൈനാവ് പി ഒ കുയിലിമല 685603. ഇ-മെയിൽ navakeralamidukki@gmail.com എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.