തൊടുപുഴ: മദ്ധ്യകേരള സഹോദയ സി.ബി.എസ്.ഇ കലോത്സവം 'സർഗധ്വനി 2002'ന്റെ കാറ്റഗറി രണ്ട് സ്റ്റേജ് മത്സരങ്ങൾ നാളെ കോടിക്കുളം ഗ്ലോബൽ ഇന്ത്യൻ പബ്ലിക് സ്‌കൂളിൽ നടക്കും. രാവിലെ 9.30ന് ഡീൻകുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒമ്പത് വേദികളിലായി എണ്ണൂറിലധികം മത്സരാർത്ഥികൾ മാറ്റുരയ്ക്കും. 15ന് മുട്ടം ഷന്താൾ ജ്യോതി സ്‌കൂളിലാണ് കലോത്സവം ആരംഭിച്ചത്. മൂന്ന്, നാല് കാറ്റഗറികളിലെ സ്‌റ്റേജ് മത്സരങ്ങൾ 25നും 26നും കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്‌കൂളിൽ നടക്കും. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ 115 സ്‌കൂളുകൾ ഉൾപ്പെടുന്നതാണ് മദ്ധ്യമേഖല സഹോദയയെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഗ്ലോബൽ ഇന്ത്യൻ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ ഡോ. പി. അശോകൻ, മാനേജിംഗ് ട്രസ്റ്റി ടി.ജെ. ഷാർലറ്റ്, പി.ടി.എ പ്രസിഡന്റ് അഡ്വ. സി.കെ. ജാഫർ എന്നിവർ പങ്കെടുത്തു.