തൊടുപുഴ: ഇ.എ.ഇ അതിഭദ്രാസനം പുതിയതായി നിർമ്മിച്ച ചുങ്കം
സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ വി. മൂറോൻ അഭിഷേക കൂദാശ 19, 20 തിയതികളിൽ നടക്കുമെന്ന് നിർമ്മാണ കമ്മിറ്റി കൺവീനർ പൗലോസ് പാറേക്കര കോർ എപ്പിസ്‌കോപ്പ, വികാരി ഫാ. തോമസ് മാളിയേക്കൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 19ന് വൈകിട്ട് നടക്കുന്ന ചടങ്ങുകൾക്ക് ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ മുഖ്യകാർമികത്വം വഹിക്കും. കാതോലിക്കേറ്റ് അസിസ്റ്റന്റും മെത്രാപ്പോലീത്തൻ ട്രസ്റ്റിയുമായ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത (കൊച്ചി), മോർ ക്രിസോസ്റ്റമോസ് മർക്കോസ് മെത്രാപ്പോലീത്ത (പൗരസ്ത്യ സുവിശേഷ സമാജം), മോർ തേവോദോസിയോസ് മാത്യൂസ് മെത്രാപ്പോലീത്ത (കൊല്ലം), മോർ യൗസേബിയോസ് കുറിയാക്കോസ് മെത്രാപ്പോലീത്ത (ഡൽഹി, കുവൈറ്റ്), മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലീത്ത (മസ്‌ക്കറ്റ്, കോഴിക്കോട്) മോർ ഫീലക്‌സിനോസ് സഖറിയാസ് മെത്രാപ്പോലീത്ത (ഇടുക്കി), മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത (ബാംഗ്ലൂർ, യു.എ.ഇ.) എന്നിവർ ശുശ്രൂഷ കൾക്ക് നേതൃത്വം നൽകും. വെങ്ങല്ലൂർ കോലാനി ബൈപാസിന് സമീപമാണ് ദൈവാലയം പണികഴിപ്പിച്ചത്. പള്ളിയും സ്ഥലവും വഴിപാടായി സമർപ്പിച്ചിരിക്കുന്നത് അട്ടായിക്കുളത്ത് ശോശാമ്മ ഗീവർഗീസിന്റെ സമരണയ്ക്കായി മകൻ കമാണ്ടർ ഗീവർഗീസ് ജോൺ തരകനാണ്. 19ന് രാവിലെ 6.45ന് കോൺഗ്രിഗേഷൻ ചാപ്പലിൽ വി. കുർബാന, വൈകിട്ട് അഞ്ചിന് പുതിയ പള്ളി അങ്കണത്തിൽ പിതാക്കൻമാർക്ക് സ്വീകരണം, ആറിന് വി. മൂറോൻ അഭിഷേക കൂദാശ, ഒമ്പതിന് കമാണ്ടർ ഗീവർഗീസ് ജോൺ തരകനെ ആദരിക്കൽ. 20ന് രാവിലെ എട്ടിന് വി. മൂന്നിൻമേൽ കുർബാന, 10ന് പ്രദക്ഷിണം,​ 11ന് കൊടിയിറക്കൽ, സ്‌നേഹവിരുന്ന് എന്നിവയാണ് പരിപാടികൾ. വാർത്താസമ്മേളനത്തിൽ നിർമ്മാണ കമ്മിറ്റി ട്രഷറർ ഷിബു എം.സി, സെക്രട്ടറി ജേക്കബ് പി.പി, ജോ. സെക്രട്ടറി ജോസ് എ.യു, ബെന്നി മർക്കോസ് എന്നിവരും പങ്കെടുത്തു.