
ദേവികുളം : പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്‌കൊണ്ട് ജോയിന്റ് കൗൺസിൽ ആഭി മുഖ്യത്തിൽ 26 ന് സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും നടത്തുന്ന സെക്രട്ടേറിയേറ്റ് മാർച്ചിന്റെ പ്രചരണത്തിന്റെ ഭാഗമായി ജില്ലയിൽ വാഹന പ്രചരണ ജാഥയ്ക്ക് തുടക്കമായി ദേവികുളം ആർ.ഡി.ഒ. ആഫിസിന് സമീപം നടന്ന ജില്ലാ വാഹന പ്രചരണ ജാഥ സി.പി.ഐ സംസഥാന കൗൺസിൽ അംഗം എം.വൈ. ഔസേഫ് ജാഥാ ക്യാപ്ടൻ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ്അംഗം ആർ . രമേശന് പാതക കൈ മാറി കൊണ്ട് ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ.ബിജുമോൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി വി.ആർ. ബീനാമോൾ സ്വാഗതം പറഞ്ഞു. സി.പി.ഐ . ദേവികുളം മണ്ഡലം സെക്രട്ടറി അഡ്വ. ചന്ദ്രപാൽ, സി.പി. ഐജില്ലാ കമ്മറ്റി അംഗം പി. പളനിവേൽ . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ റാണി ദാസ് , അഡ്വ. ഭവ്യകണ്ണൻ , ഈശ്വരൻ ,സുധാകരൻ ,വിശ്വനാഥൻ എന്നിവർ സംസാരിച്ചു. ജോയിന്റ് കൗൺസിൽ വനിത കമ്മിറ്റി ജില്ലാ ജോയിന്റ് സെക്രട്ടറി ആൻസ് ജോൺ നന്ദി പറഞ്ഞു