തൊടുപുഴ: അന്ധവിശ്വാസപ്രചാരണവും ആഭിചാരക്രിയകളും തടയാൻ നിയമനിർമ്മാണം ഉടൻ നടത്തുക, ശാസ്ത്രീയ തേതരവിദ്യാഭ്യാസം നടപ്പിലാക്കുക, സമൂഹത്തിൽ ശാസ്ത്രീയ വീക്ഷണം ഉണ്ടാക്കിയെടുക്കാൻ മുൻകൈ എടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബ്രേക് ത്രൂ സയൻസ് സൊസൈറ്റി ആഭിമുഖ്യത്തിൽ തൊടുപുഴയിൽ പ്രതിഷേധ പ്രകടനവും സംഗമവും നടത്തി.
ബ്രേക്ത്രൂ സയൻസ് സൊസൈറ്റി ജില്ലാ ചാപ്ടർ സെക്രട്ടറി കെ.എൽ. ഈപ്പച്ചൻ അദ്ധ്യക്ഷനായ സംഗമം ജില്ലാ പ്രസിഡന്റ് ഡോ. ജോ. ജേക്കബ്ബ് ഉദ്ഘാടനവും ചെയ്തു. ജോസ് ചുവപ്പുങ്കൽ, രഞ്ജിത് കുമളി, ജെയിംസ് കോലാനി, സുകുമാർ അരിക്കുഴ, സോമൻ മടക്കത്താനം, എൻ. വിനോദ്കുമാർ തുടങ്ങിയവർ സംസാരിച്ചു. തൊമ്മൻകുത്ത് ജോയി കവിത അവതരിപ്പിച്ചു.പ്രകടനത്തിന് സബി. സി. മാത്യു, ജോസ് ജോസഫ്, പ്രഭ സിബി, തൊമ്മൻകുത്ത് ജോയി തുടങ്ങിയവർ നേതൃത്വം നൽകി.